കുണ്ടറ: ഹൃദയം കൂട്ടായ്മയുടെ ഓണാഘോഷ ഭാഗമായി കിറ്റും കോടിയും വിതരണം ചെയ്തു. മണ്ട്രോതുരുത്ത് ബെല്ഫാംസ് റിസോര്ട്ടില് നടന്ന ചടങ്ങില് അജികുമാര് കായംകുളം ആധ്യക്ഷത വഹിച്ചു. ബി. സൈനി ഉദ്ഘാടനം ചെയ്തു. ചെയര്മാന് ജിജുമോന് മത്തായി, വൈസ് ചെയര്പേഴ്സണ് ഉഷ ഷാജി, സെക്രട്ടറി ഷെഹിന ശിഹാബ്, ജോയിന്റ് സെക്രട്ടറി ഓമനക്കുട്ടന്, പഞ്ചായത്ത് അംഗം സാജു വര്ഗീസ്, ഷാനി, ഷൈല, നാസറുദീന്, ആതിര, പ്രകാശ് എന്നിവര് പ്രസംഗിച്ചു.